news
ഗ്രോ​ബാ​ഗു​ക​ളി​ൽ​ ​മ​ണ്ണി​ല്ലാ​തെ​ വർത്തുന്ന പച്ചക്കറി​ ചെടി​കളുമായി​ വ​ർ​ഗ്ഗീ​സ് ​

പു​ൽ​പ്പ​ള്ളി​:​ ​മ​ണ്ണി​ല്ലാ​തെ​യും​ ​കൃ​ഷി​ ​ചെ​യ്യാ​മെ​ന്ന് ​തെ​ളി​യി​ക്കു​ക​യാ​ണ് ​പു​ൽ​പ്പ​ള്ളി​ ​കേ​ള​ക്ക​വ​ല​യി​ലെ​ ​ചെ​റു​തോ​ട്ടി​ൽ​ ​വ​ർ​ഗ്ഗീ​സ് ​എ​ന്ന​ ​ക​ർ​ഷ​ക​ൻ.​ ​കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ​ ​നൂ​ത​ന​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​ ​ശ്ര​ദ്ധേ​യ​നാ​യ​ ​ക​ർ​ഷ​ക​നാ​ണ് ​ഇ​ദ്ദേ​ഹം.
വ​ർ​ഗ്ഗീ​സി​ന്റെ​ ​വീ​ട്ടു​മു​റ്റ​ത്ത് ​മ​ണ്ണി​ടാ​തെ​ ​ന​ന​ച്ചു​വ​ള​ർ​ത്തി​യ​ ​മു​ള​കും​ ​പ​യ​റും​ ​പാ​വ​ലും​ ​അ​ട​ക്ക​മു​ള്ള​ ​പ​ച്ച​ക്ക​റി​ ​ഇ​ന​ങ്ങ​ൾ​ ​ത​ഴ​ച്ചു​വ​ള​രു​ക​യാ​ണ്.​ ​ഗ്രോ​ബാ​ഗു​ക​ളി​ൽ​ ​ക​രി​യി​ല​യും​ ​ചാ​ണ​ക​പ്പൊ​ടി​യും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ​കൃ​ഷി​ ​ന​ട​ത്തു​ന്ന​ത്.​ ​ മ​ണ്ണ് ​തീ​രെ​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.​ ​
നൂ​റോ​ളം​ ​കൂ​ട​ക​ളി​ലാ​ണ് ​വി​വി​ധ​ങ്ങ​ളാ​യ​ ​പ​ച്ച​ക്ക​റി​ ​ഇ​ന​ങ്ങ​ൾ​ ​കൃ​ഷി​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.ന​ട്ട് ​ഒ​രു​ ​മാ​സം​ ​മു​മ്പ് ​പി​ന്നി​ടു​മ്പോ​ൾ​ ​മ​ണ്ണി​ൽ​ ​ന​ട്ട​തി​നേ​ക്കാ​ൾ​ ​ഈ​ ​പ​ച്ച​ക്ക​റി​ ​ചെ​ടി​ക​ളെ​ല്ലാം​ ​വ​ള​രു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പൈ​പ്പു​ക​ൾ​ക്കു​ള്ളി​ൽ​ ​മ​ണ്ണ് ​നി​റ​ച്ച് ​അ​തി​നു​ള്ളി​ൽ​ ​കാ​ര​റ്റ് ​കൃ​ഷി​യും​ ​കൂ​ർ​ക്ക​യു​മ​ട​ക്കം​ ​വി​ജ​യ​ക​ര​മാ​യി​ ​കൃ​ഷി​ചെ​യ്ത​ ​ക​ർ​ഷ​ക​നാ​ണ് ​ഇ​ദ്ദേ​ഹം.
അ​ടു​ക്ക​ള​യി​ൽ​ ​നി​ന്നും​ ​പു​റം​ത​ള്ളു​ന്ന​ ​വെ​ള്ളം​ ​കൃ​ഷി​ക്കും​ ​മ​റ്റും​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.​ ​ജൈ​വ​രീ​തി​യി​ലാ​ണ് ​കൃ​ഷി​ക​ളെ​ല്ലാം.​ ​വാ​നി​ല,​ ​പാ​ഷ​ൻ​ഫ്രൂ​ട്ട്,​ ​പ​പ്പാ​യ​ ​തു​ട​ങ്ങി​യ​വ​യും​ ​വ്യ​ത്യ​സ്ത​മാ​യ​ ​രീ​തി​യി​ൽ​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​വ​ള​ർ​ത്തു​ന്നു​ണ്ട്.