കുറ്റ്യാടി: കോവിഡിനെ തടയാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഒരിക്കലും വിസ്മരിക്കരുതെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. മരക്കാട്ടേരി ദാമോദരന്‍, കെ. സജീവന്‍, പി.കെ. കണാരന്‍, പി. സുധീഷ് എന്നിവര്‍ സംബന്ധിച്ചു.