ksu

കുറ്റ്യാടി: നരിപ്പറ്റ മേഖലയിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് കെ.എസ്.യു മണ്ഡലം കമ്മിറ്റി ടി.വി നൽകി. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മൂന്നാഹ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് മൊയ്‌തു, സി.കെ. നാണു, റഹീം ഹാജി കാണംങ്കണ്ടി, കുഞ്ഞിക്കണ്ണൻ മോയേങ്കോട്ട്, അദ്ധ്യാപക അവാർഡ് ജേതാവ്‌ നൗഷാദ് പി.വി, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ്‌ അർഷാദ് പറമ്പത്ത് എന്നിവർ സംസാരിച്ചു. ഹരിപ്രസാദ് സ്വാഗതവും നിതിൻ മുരളി നന്ദിയും പറഞ്ഞു.