കുറ്റ്യാടി: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് കൈത്താങ്ങൊരുക്കി നവ വരൻ സ്മാർട്ട് ഫോണുകൾ നൽകി. വ്യാഴാഴ്ച വിവാഹിതനായ നരിക്കൂട്ടുംചാൽ പനമ്പ്രടത്തിൽ ആരിഫാണ് ഫോണുകൾ നൽകിയത്. ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ലളിതമായാണ് വിവാഹം നടന്നത്. വയനാട് സ്വദേശിയായ അനീസയാണ് വധു. എസ്.ജെ. സജീവ് കുമാർ ഫോണുകൾ ഏറ്റു വാങ്ങി. ടി. അശോകൻ, ടി. സുരേഷ് ബാബു, പി.പി. ദിനേശൻ, ടി. ലിജിൻ തുടങ്ങിയവർ പങ്കെടുത്തു.