പേരാമ്പ്ര: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന മുയിപ്പോത്ത് കുനിയിൽ നിധിൻചന്ദ്രന്റെ സ്മരണയിൽ ജന്മനാട് രക്തം ദാനം ചെയ്തു. മുയിപ്പോത്ത് പടിഞ്ഞാറക്കര റസിഡന്റ്സ് അസോസിയേഷന്റെയും രക്തദാന മിഷൻ സന്നദ്ധ പ്രവർത്തകരായ എമർജൻസി ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് രക്തം നൽകിയത്.നിധിന്റെ ആറാം ചരമദിനത്തിൽ രക്തവാഹിനി ബസ്സിന്റെ യാത്ര നിധിന്റെ പിതാവ് കുനിയിൽ രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. റസിഡന്റ്സ് അസോസിയഷൻ പ്രസിഡന്റ് പി.രാധാകൃഷ്ണൻ, സെക്രട്ടറി വി.സുജിത്ത് എമർജൻസി ടീം മാനേജർ അഭിനന്ദ് എന്നിവർ നേതൃത്വം നൽകി.