വടകര: യൂത്ത് കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത ടി വി ചാലഞ്ച് പരിപാടി വടകരയിൽ തുടങ്ങി. വടകര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത പുത്തുർ ഹയർ സെക്കൻഡറി സ്കൂളിലെ ആദിത്യ മോഹന്റെ രക്ഷിതാവിന് ടിവി കൈമാറി. കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി പി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് എസ് വടകര ബ്ലോക്ക് പ്രസിഡൻ്റ് വി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വി. ഗോപാലൻ, ടി. രാധാകൃഷ്ണൻ, അനീഷ് വള്ളിൽ, സജീവൻ എന്നിവർ സംസാരിച്ചു.