കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിലെ കിഴക്കോത്ത് എളേറ്റിൽ ഗവ. യു.പി സ്കൂൾ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപയുടെ പദ്ധതി സംബന്ധിച്ച് അവലോകന യോഗം നടന്നു.
1200 ലധികം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ വലിയ സർക്കാർ പ്രൈമറി വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലമില്ലാത്തതിനാൽ നിലവിലെ സൗകര്യം ഉയർത്താനാണ് പദ്ധതി. ഇതിനായി സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻകെൽ പദ്ധതി രേഖ തയ്യാറാക്കും. എളേറ്റിൽ സ്കൂളിൽ നടന്ന യോഗത്തിൽ കാരാട്ട് റസാഖ് എം.എൽ.എ, ജില്ലാ കളക്ടർ സാംബശിവറാവു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസൈൻ മാസ്റ്റർ, അസിസ്റ്റൻറ് കളക്ടർ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി കളക്ടർ ഹിമ, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ബി. മധു, വാർഡ് മെമ്പർമാരായ ആഷിക്ക് റഹ്മാൻ, റജിന കുറുക്കാംപൊയിൽ, ഇൻകെൽ പ്രൊജക്ട് എൻജിനീയർ ആദർശ്, പ്രധാനാദ്ധ്യാപകൻ അബ്ദുൾ ഷുക്കൂർ, പി.ടി.എ പ്രസിഡന്റ് ഹുസൈൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.