കുന്ദമംഗലം: വാഹന ഉടമകൾക്ക് പെട്രോൾ സൗജന്യമായി നൽകി യൂത്ത്കോൺഗ്രസ് പ്രവർത്തകർ കുന്ദമംഗലത്ത് പ്രതിഷേധിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും അമിതമായ വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് പുതിയ സമരരീതി. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം സംസ്ഥാന ജനറ സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലാലു മോൻ ചെരിഞ്ചാൽ നേതൃത്വം നൽകി. സുജിത്ത് ഒളവണ്ണ, ടി.കെ. ഹിതേഷ് കുമാർ, എ. ഹരിദാസൻ, ഹർഷൽ പറമ്പിൽ, ഫഹദ് പാഴൂർ, സി.സി. ഷിജിൽ, മണിലാൽ കാരന്തൂർ എന്നിവർ പ്രസംഗിച്ചു.