കോഴിക്കോട്: കൊവിഡ് പ്രശ്നത്തിൽ കേന്ദ്ര സർക്കാറിന്റെ തെറ്റായ നടപടിക്കെതിരെ സി.പി.എം ചൊവ്വാഴ്ച നടത്തുന്ന പ്രതിഷേധ പരിപാടിയിൽ ജില്ലയിൽ നിന്ന് ഒന്നേകാൽ ലക്ഷം പേർ പങ്കെടുക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിൽ 25,000 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികൾ. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഒരു കേന്ദ്രത്തിൽ അഞ്ച് പേർ വീതം പങ്കെടുക്കും. കോഴിക്കോട് നഗരത്തിലെ ആദായ നികുതി ഓഫീസിന് മുന്നിൽ നടക്കുന്ന പരിപാടിയിൽ എളമരം കരിം എം.പി, ജില്ലാ സെക്രട്ടറി പി. മോഹനൻ എന്നിവർ പങ്കെടുക്കും. സി.പി.എം പോളിറ്റ് ബ്യൂറോയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.