photo

ബാലുശ്ശേരി: പുരുഷൻ കടലുണ്ടി എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് വാങ്ങിയ പ്രതിരോധ സാമഗ്രികൾ ആശുപത്രിയ്ക്ക് കൈമാറി. പി.പി.ഇ കിറ്റ്, മാസക് തുടങ്ങിയവയാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, വൈസ് പ്രസിഡന്റ് എം. ചന്ദ്രൻ, ബ്ലോക്ക് മെമ്പർ പി.എൻ. അശോകൻ, മെഡിക്കൽ ഓഫീസർ സുരേഷ്, വി.എം. കുട്ടികൃഷ്ണൻ എന്നിവർ പങ്കെടുത്തു.