മുക്കം: പട്ടികജാതി വിഭാഗത്തിലുള്ള 19 ബിരുദ വിദ്യാർത്ഥികൾക്ക് മുക്കം നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ലാപ്ടോപ്പുകൾ വിതരണം ചെയ്തു. മണാശേരി ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ നഗര സഭചെയർമാൻ വി. കുഞ്ഞൻ വിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ.പി.അരവിന്ദൻ, സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ സംസാരിച്ചു. പി.ടി. ബാബു സ്വാഗതവും കെ. വാസു നന്ദിയും പറഞ്ഞു.