img202006

മുക്കം: എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മുക്കം പോസ്റ്റ് ഓഫീസിന് മുന്നിൽ തൊഴിലാളികൾ നിൽപ്പു സമരം നടത്തി. എ.ഐ.ടി.യു.സി തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. ലിസി സ്കറിയ, പി.കെ. രാമൻകുട്ടി, ബിന്ദുഷ എന്നിവർ സംസാരിച്ചു. വീട്ടിക്കൽ കോരൻ, ശാരദ മരുതും കുറ്റി, ശാന്ത മരുതും കുറ്റി, മാണി കാലകുഴി എന്നിവർ പങ്കെടുത്തു.