കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ പുഷ്പാകരന്റെ മകൻ അനന്തുവിനും കൊരയങ്ങാട് പൊതുവാൻ കണ്ടി സദാനന്ദന്റെ മകൾ അയനക്കും ഓൺലൈൻ പഠന സൗകര്യമായി. കൊയിലാണ്ടി സേവാഭാരതി ഇരുവർക്കും ടി.വി സമ്മാനിച്ചു.

ഓൺലൈൻ പഠനം തുടങ്ങിയതോടെ ടി.വി ഇല്ലാത്തതിന്റെ സങ്കടവുമായി കൊയിലാണ്ടി സേവാഭാരതിയെ ഇരുവരും സമീപിച്ചിരുന്നു. തുടർന്നാണ് സേവാഭാരതി പ്രവർത്തകർ ടി.വി എത്തിച്ചത്. റിട്ട. എസ്.ഐ അശോകൻ ചാലിൽ അയനയ്ക്കും വി.കെ.മുകുന്ദൻ അനന്തുവിനും ടി.വി കൈമാറി. സേവാഭാരതി സെക്രട്ടറി കെ.എം. രജി, ശ്രീലു പൂക്കാട് , മധു കുറുവങ്ങാട്, മുകുന്ദൻ കുറുവങ്ങാട്, അതുൽ എസ്.എസ്, ശിവ പ്രസാദ്, ശ്യാം ബാബു, കെ.കെ.മുരളി, കെ.കെ.വിനോദ് ,എ.എസ് .അഭിലാഷ്, എം.വി.സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.