കൊയിലാണ്ടി: പെട്രോൾ, ഡീസൽ വില വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് (എസ് ) പ്രതിഷേധ സമരം നടത്തി. കൊയിലാണ്ടി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വള്ളിൽ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.രാമകൃഷ്ണൻ, പി.വി.സജിത്ത്, എസ്.രവീന്ദ്രൻ, മുകുന്ദൻ, ടി.ടി.മുജീബ് റഹ്മാൻ, പി.വി.വിജിൽ തുടങ്ങിയവർ പ്രസംഗിച്ചു.