കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവൻ സ്മാരക വായനശാലയിൽ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി കോഴിക്കോട് കോർപ്പറേഷൻ എരഞ്ഞിപ്പാലം വാർഡ് കൗൺസിലർ ടി.സി. ബിജുരാജ് ടി.വി നൽകി. ടി. വി.ബിജുരാജിൽ നിന്ന് വായനശാല പ്രസിഡന്റ് സി.സുരേന്ദ്രൻ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി കെ.വേണു, ജോയിന്റ് സെക്രട്ടറി കെ.ശൈലേഷ് എന്നിവർ പ്രസംഗിച്ചു.