കോഴിക്കോട്: നഗരത്തിലെ ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) ആവശ്യപ്പെട്ടു. തൃശൂരിൽ നാല് ശുചീകരണ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം ഗൗരവകരമായി കാണണം.

മൂന്ന് മാസമായ വിശ്രമില്ലാതെയാണ് തൊഴിലാളികൾ ജോലി ചെയ്യുന്നതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.