kunnamangalam-news
ചാത്തമംഗലം ചൂലൂരിൽ കണ്ടെത്തിയ 110 ലിറ്റർ വാഷ് എക്സൈസ് സംഘം നശിപ്പിക്കുന്നു

കുന്ദമംഗലം: ചാത്തമംഗലം ചൂലൂരിൽ കുന്ദമംഗലം എക്സൈസ് സംഘം 110 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ വി.പി.ശിവദാസനും പാർട്ടിയും നടത്തിയ തെരച്ചിലിലാണ് നെച്ചൂളി വലിയപാലത്തിൽ നിന്ന് പാലാംകുഴി പറമ്പ് ഭാഗത്തേക്ക് പോകുന്ന തോടിന് സമീപം വാഷ് കണ്ടെത്തിയത്. സിവിൽ എക്സൈസ് ഓഫീസർ എം.റെജി, എം.കെ.നിഷിന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.