കുന്ദമംഗലം: കൊവിഡിൽ ദുരിതമനുഭവിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ പട്ടിണി സമരം നടത്തി. ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ ഇസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചാത്തമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതീകാത്മക പട്ടിണി സമരം സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.സുധർമ്മൻ അദ്ധ്യക്ഷത വഹിച്ചു. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചു നടത്തിയ സമരത്തിൽ നാൽപ്പതോളം പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം.അജിത് കുമാർ, ട്രഷർ സുധാകരൻ, ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു.