കോഴിക്കോട്: നവീകരിച്ച പെരുന്തുരുത്തി നടപ്പാലം 17ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ കെ.കൃഷ്ണൻ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.