പേരാമ്പ്ര: ഓൺലൈൻ പഠനത്തിനായി വിളയാട്ടുകണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയത്തിന് കെ.എസ്.ടി.എ പേരാമ്പ്ര സബ്‌ജില്ലാ കമ്മിറ്റി ടി.വി നൽകി. ജില്ലാ എക്സി.അംഗം കെ.പി.രാജനിൽ നിന്ന് ഗ്രന്ഥാലയം സെക്രട്ടറി വി.ഗോപി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.അസൻകുട്ടി, കെ.സജീവൻ, പി.പി.നാസർ, പി.എം.രഘുനാഥ്, സരേഷ് കുമാർ, ഇബ്രാഹിം കിഴക്കേടത്ത് എന്നിവർ പങ്കെടുത്തു .