മുക്കം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടു രോഗികൾ ആത്മഹത്യ ചെയ്ത ദൗർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ ഡോക്ടർമാരെ അവഹേളിക്കുന്ന പരാമർശങ്ങളുണ്ടാവുന്നത് അപലപനീയമാണെന്ന് ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ഭാരവാഹികൾ പറഞ്ഞു.

പരിമിതമായ ജീവനക്കാരെ വെച്ച് ഏറെ കഷ്ടപ്പെട്ടാണ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ജോലി ചെയ്യുന്നത്. വിദ്യാർത്ഥികളെ പഠിപ്പിക്കാനാവശ്യമായ ഡോക്ടർമാരുടെ തസ്തിക മാത്രമാണ് മെഡിക്കൽ കോളേജുകളിൽ നിലവിലുള്ളത്. രോഗികളുടെ ശരാശരി എണ്ണം നോക്കിയുല്ല സ്റ്റാഫ് പാറ്റേൺ ഇനിയുമായിട്ടില്ല. എന്നിട്ടും കഠിനാധ്വാനം ചെയ്യുന്നവർ അവഹേളിക്കപ്പെടുന്നു. ഇത് മനോവീര്യം കെടുത്താനിടയാക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ.വി.കെ.സുരേഷ് ബാബു, ജനറൽ സെക്രട്ടറി ഡോ.നിർമ്മൽ ഭാസ്കർ എന്നിവർ പറഞ്ഞു.