കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികളുടെ ഇരിപ്പിടത്തിന്റെ മേൽക്കൂര ചോരുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. പുതുതായി പണിത മേൽക്കൂരയുടെ നിർമ്മാണത്തിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമെന്നും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് മുനിസിപ്പാലിറ്റിക്ക് ഉണ്ടായതെന്നും നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് ആരോപിച്ചു. നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണം. ചോർച്ച പരിഹരിക്കാനാവശ്യമായ നടപടി കൈക്കൊണ്ടില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.