കോഴിക്കോട്: ലോക രക്തദാന ദിനത്തിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും ബ്ലഡ് ഡൊണേഴ്സ് കേരള താമരശ്ശേരി യൂണിറ്റും ശാന്തി ബ്ലഡ് ബാങ്കും രക്തദാനം നടത്തി. 'സേഫ് ബ്ലഡ് സേവേസ് ലൈഫ്സ്' എന്ന സന്ദേശം ഉയർത്തി മുന്നോട് വന്ന യുവാക്കൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്തദാനത്തിന് അവസരം ഒരുക്കി. ശാന്തി ഹോസ്പിറ്റൽ അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ഷുഹൈബ്, ബ്ലഡ് ഡൊണേഴ്സ് കേരള താമരശ്ശേരി യൂണിറ്റ് കോ ഓർഡിനേറ്റർ ഫാബിസ്, റഹീസ്, റിസാന എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ബാങ്ക് ജീവനക്കാരായ നെബാ, സച്ചിൻ എന്നിവർ പങ്കെടുത്തു.