online
എടച്ചേരി ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ കിഴിലുള്ള ഓൺലൈൻ പഠനകേന്ദ്രത്തിലേക്ക് കമ്മളക്കുന്നുമ്മൽ സുധീഷിന്റെ വകയായുള്ള ടി.വി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.രാധാകൃഷ്ണൻ ഏറ്റുവാങ്ങിയപ്പോൾ

എടച്ചേരി: ഓൺലൈൻ ക്ലാസ്സിന് സൗകര്യമില്ലാത്ത കുട്ടികൾക്കായി പഠനകേന്ദ്രമൊരുക്കി എടച്ചേരി ചുണ്ടയിൽ തെരു ശ്രീ മഹാഗണപതി ക്ഷേത്രം മാതൃകയായി. 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കായാണ് ഇത്.

ക്ഷേത്രത്തിന്റെ കിഴിലുള്ള സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സമിതിയുടെ മേൽനോട്ടത്തിലാണ് ക്ലാസ്. കുട്ടികൾക്ക് ഓരോ ക്ലാസിനു ശേഷവും സംശയ നിവാരണത്തിന് അദ്ധ്യാപകരെയും ഏർപ്പാടാക്കിയിട്ടുണ്ട്.

അമ്പലത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുള്ള പഠനകേന്ദ്രം. ഓൺലൈൻ ക്ലാസ് ഓരോ ക്ലാസിനും വ്യത്യസ്തസമയത്താണെന്നിരിക്കെ, ഒരേ സമയം കൂടുതൽ കുട്ടികളുണ്ടാവില്ല. ചുണ്ടയിലെ ഏതാനും അദ്ധ്യാപകരാണ് ക്ലാസ് കഴിഞ്ഞാലുള്ള സംശയ നിവാരണത്തിനുണ്ടാവുക. ലാപ്‌ ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവ ഉപയോഗിച്ച് നടന്നുവന്ന ഓൺലൈൻ ക്ലാസ്സിലേക്ക് പ്രദേശത്തെ പ്രവാസി കമ്മളക്കുന്നുമ്മൽ സുധിഷ് ടി.വി നൽകിയതോടെ അമ്പലക്കമ്മറ്റിയുടെ കീഴിലെ ഓൺലൈൻ പഠനകേന്ദ്രം ഒന്നുകൂടി സജീവമാവുകയാണ്.