മുക്കം:പ്രകൃതി സംരക്ഷണ കാമ്പയിനിന്റെ ഭാഗമായി വെൽഫെയർ പാർട്ടി നോർത്ത് ചേന്ദമംഗല്ലൂർ ഘടകം റോഡിന്റെ ഇരുവശങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടു. റംബൂട്ടാൻ, ഞാവൽ, പേര, നെല്ലി, പുളി തുടങ്ങിയ ഫലവൃക്ഷങ്ങളാണ് സംരക്ഷണ വേലികളോടെ നട്ടത്. മുക്കം നഗരസഭ കൗൺസിലർ പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സാലിഹ് കൊടപ്പന അദ്ധ്യക്ഷത വഹിച്ചു. കെ ഹാഷിം, കെ.ടി.ഇർഫാൻ, എ.പി.നസീം, എ.സക്കീർ, കെ.വി.മനാഫ്, സലീം അൻസാരി, മേക്കുത്ത് അബ്ദുറഹ്‌മാൻ, ടി.കെ.നസ്റുല്ല, ഫൈസൽ ഹാരിസ്, റിയാസ് ബാബു താഴ്‌വര, വി.കെ.റഫീഖ്, സുൾഫിക്കർ, റോഷിക്, സഹൽ ഗഫാർ , അർഷക് നിഹാൽ, മിഥുലാജ്, റഫാദ് എന്നിവർ പങ്കെടുത്തു.