kit
അഴിയൂർ ഗ്രാമപഞ്ചായത്തംഗം പി.പി.ശ്രീജേഷിന്റെ വീടിന് മുന്നിൽ പച്ചക്കറി കിറ്റുകൾ ഉപേക്ഷിച്ച നിലയിൽ

വടകര: ആർ.എം.പി ഐയുടെ നേതൃത്വത്തിൽ വീടുകളിൽ നൽകിയ പച്ചക്കറി കിറ്റുകൾ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ. അഴിയൂർ ഗ്രാമപഞ്ചായത്ത് കോറോത്ത് റോഡ് വാർഡ് ആർ.എം. പി.ഐ മെമ്പർ പി.പി.ശ്രീജേഷിന്റെ വീടിന് മുന്നിലാണ് പത്തു കിറ്റുകൾ വലിച്ചെറിഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊളരാട് തെരു, കല്ലാമല , കണ്ടപ്പൻ കുണ്ട് , കോറോത്ത് റോഡ്, ചോമ്പാല ഭാഗങ്ങളിലെ രണ്ടായിരത്തി അഞ്ഞൂറോളം വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തിരുന്നു. ആർ.എം.പി മെമ്പർമാരുടെ വാർഡുകളിലും സമീപ പ്രദേശങ്ങളിലുമായിരുന്നു വിതരണം. ഇതിൽപ്പെട്ട കിറ്റുകളാണ് ഉപേക്ഷിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി പ്രതിഷേധിച്ചു. ചെയർമാൻ കെ.അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.ബാബുരാജ്, ഇ.ടി.അയ്യൂബ്, കെ.ഭാസ്കരൻ, വി.കെ.അനിൽകുമാർ, പ്രദീപ് ചോമ്പാല, സി. സുഗതൻ, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.