bdjs
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാലിന്റെ നേതൃത്വത്തിൽ കാട്ടുവയൽ അംബേദ്ക്കർ കോളനി സന്ദർശിച്ചപ്പോൾ

കോഴിക്കോട്: ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാലിന്റെ നേതൃത്വത്തിൽ കാട്ടുവയൽ അംബേദ്ക്കർ കോളനി സന്ദർശിച്ചു. കോളനി വാസികൾക്ക് ആവശ്യമായ മാസ്ക് വിതരണം ചെയ്തു. കാട്ടുവയൽ അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിലേക്ക് ഫർണിച്ചറുകൾ ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി നൽകുമെന്ന് അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തൂർമഠം, പി.സി.അശോകൻ, ജോ.സെക്രട്ടറി ബാബു, ഉണ്ണി കരിപ്പാലി, നോർത്ത് മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, ബിന്ദു ടീച്ചർ, പ്രജിത്ത്.പി തുടങ്ങിയവരും സന്ദർശക സംഘത്തിലുണ്ടായിരുന്നു