കുറ്റ്യാടി : കുറ്റ്യാടി, നാദാപുരം സംസ്ഥാന പാതയിൽ കടക്കേചാൽ ഭാഗത്തെ ഓവുചാലുകൾ ശുചിയാക്കാൻ നടപടിയായില്ല. മഴ തുടങ്ങിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഒഴുകിയെത്തി അടിഞ്ഞുകൂടുകയാണ്. കുറ്റ്യാടി വനം വകുപ്പ് ഓഫീസ് മുതൽ കുളങ്ങര താഴ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും നടപ്പാത തകർന്നനിലയിലാണ്. മിക്കയിടത്തും കോൺക്രീറ്റ് സ്ലാബുകൾ പൊട്ടിയും ഇളകിയുമാണ് കിടക്കുന്നത് .മഴവെള്ളം ഓവു ചാലുകളിൽ നിന്ന് റോഡിലേക്ക് ഒഴുകി പരക്കുന്നതിനാൽ കാൽനടയാത്ര ദുസ്സഹമായിട്ടുണ്ട്.