കുറ്റ്യാടി: സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് രണ്ടായിരം അടി ഉയരത്തിൽ പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ വട്ടിപ്പന മലയിൽ നടക്കുന്ന പാറഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റിയുടെ പേരിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വട്ടിപ്പന ക്വാറി ബി ജെ പി ജില്ലാ പ്രസിഡന്റ് വി. കെ.സജീവന്റെ നേതൃത്വത്തലുള്ള സംഘം ക്വാറിയിലെത്തി.
അതീവ ലോല മേഖലയിൽ ഉൾപ്പെട്ട ഇവിടെ ഖനനം നടക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് സജീവൻ പറഞ്ഞു.
പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ, നാദാപുരം മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ബിജീഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അഖിൽ നാളോംകണ്ടി, അരുൺലാൽ തൊട്ടിൽപാലം, വിജേഷ് തൊട്ടിൽപാലം
എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.