​രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ 16​ -ാം ഡിവിഷനിൽ കോങ്ങയിൽതാഴം ഫുട്പാത്തിൽ ​ വെ​ള്ളം കയറിയതോടെ കാൽനടയാത്ര ദുഷ്കരമായി.

സമീപത്തെ വീടുകളിലെ കിണറുകൾ മലിനമാകുന്ന പ്രശ്നവുമുണ്ട്. നേരത്തെ വെള്ളം ഒഴിഞ്ഞു പോയ വഴിയിൽ 15 മീറ്ററോളം സ്വകാര്യവ്യക്തി തടസ്സം സൃഷ്ടിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പരിസരവാസികൾ പറയുന്നു. നഗരസഭയിൽ പലതവണ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല.​ കളക്ടർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ​​ഇവർ.