dr0wing

വടകര: ലോക്ക് ഡൗണിൽ വീട്ടിലേക്ക് ചുരുങ്ങിയപ്പോൾ വർണങ്ങളുടെ ലോകത്തായിരുന്നു ഗായത്രിയുടെ യാത്ര. ഗായത്രിയുടെ നിറങ്ങൾ പാഴ്കുപ്പികളിൽ പതിയുമ്പോൾ കഥകളിയും കവിതയും കഥയുമെല്ലാം അതിലുണ്ടാകും.

ഓർക്കാട്ടേരി കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഗായത്രി ലോക്ക് ഡൗൺ വിരസത മാറ്റാനാണ് കുപ്പിച്ചിത്രങ്ങളിലേക്ക് തിരിഞ്ഞത്. ബാല്യകാലത്ത് മനസിൽ പതഞ്ഞ കുട്ടിക്കഥകളും മുത്തശ്ശിക്കവിതകളും കഥകളിയുമടക്കം തെറ്റുകൂടാതെ കുപ്പികളിലാക്കി. ഏഴാം ക്ലാസ് വരെ ചിത്രകലയും പാട്ടുമായി സ്കൂൾ മത്സരവേദികളിൽ സജീവമായിരുന്നു. എന്നാൽ പഠനത്തിന് സമയം നഷ്ടമാവുമെന്നതിനാൽ കലയും സംഗീതവും താത്കാലികമായി മാറ്റി വച്ചു. ഇതിനിടയിൽ ലോക്ക് ഡൗണെത്തിയതോടെ തന്റെ വർണകല ഗായത്രി പൊടി തട്ടിയെടുത്തു.

ഓർക്കാട്ടേരി രാമർകുറ്റിയിൽ ശ്രീനിവാസൻ - ശ്രീമ ദമ്പതികളുടെ മകളാണ്. എട്ടാം ക്ലാസുകാരി ഗഗന സഹോദരിയാണ്.