niyenthu
എ.കെ.കെ.ആർ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നിയേന്തുവിന് ബി.ജെ.പി എലത്തുർ മണ്ഡലം പ്രസിഡന്റ് സി.പി.സതീഷ് പുതിയ ടി.വി കൈമാറുന്നു.

ചേളന്നൂർ: എ.കെ.കെ.ആർ ഗേൾസ് ഹൈസ്‌‌കൂൾ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി നിയേന്തുവിന് ഓൺ ലൈൻ പഠനത്തിനായി ബി.ജെ.പി പ്രവർത്തകർ ടി.വി എത്തിച്ചു. മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ്‌ ടി.വി കൈമാറി. സി. മനേഷ്, പി.വി. ദിനേശൻ, എം.വി. സജീവൻ എന്നിവർ പങ്കെടുത്തു. പഠിക്കാൻ മിടുക്കിയായ നിയേന്തു കൂലി പണിക്കാരനായ പട്ടർപാലം കുറ്റിയാടിപറമ്പത്ത് വിജയന്റെയും സൗമ്യയുടെയും മകളാണ്.