രാമനാട്ടുകര: കൊവിഡ് കെയർ സെന്ററായി മാറ്റിയിരുന്ന യൂണിവേഴ്‌സിറ്റി ലേഡീസ് ഹോസ്റ്റൽ അണുവിമുക്തമാക്കി.

മീഞ്ചന്ത ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ 20 സിവിൽ ഡിഫൻസ് വളണ്ടിയർമാരാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികളും വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയിരുന്നു. പി.പി.ഇ കിറ്റ് ധരിച്ച്, വോളണ്ടിയർമാർ 216 മുറികളാണ് അണുവിമുക്തമാക്കിയത്‌.