കോഴിക്കോട്: വിദ്വേഷ രാഷ്ട്രീയം അജണ്ടയാക്കി പ്രവർത്തിക്കുന്ന മോദി സർക്കാരിന് രാജ്യത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാൻ കഴിയുന്നില്ലെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ രാജ്യാതിർത്തി സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രപതി നേരിട്ട് ഇടപെടണമെന്ന് കെ.എൻ.എം (മർകസുദ്ദഅവ) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.

രാജ്യത്തെ പൗരാവകാശ പ്രവർത്തകരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കാൻ മോദി സർക്കാരിന് വല്ലാത്ത ജാഗ്രതയാണ്. ഇതിന്റെ നൂറിലൊരംശം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ നേപ്പാളും ചൈനയും പാകിസ്ഥാനും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങൾ ഓഹരി വെച്ചെടുക്കില്ലായിരുന്നു.
സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹ്‌മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കർ മൗലവി, അഡ്വ. പി മുഹമ്മദ് ഹനീഫ, എം. അഹ്‌മദ് കുട്ടി മദനി, എൻ.എം.അബ്ദുൽ ജലീൽ, പ്രൊഫ. ശംസുദ്ദീൻ പാലക്കോട്, ഡോ.കെ.ടി. അൻവർ സാദത്ത്, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, സി. അബ്ദുല്ലത്തീഫ്, കെ.എൽ.പി ഹാരിസ്, ബി.പി.എ ഗഫൂർ, അബ്ദുസ്സലാം പുത്തൂർ, പി പി ഖാലിദ്, ഡോ.ഐ.പി അബ്ദുസ്സലാം, ഡോ.ജാബിർ അമാനി, കെ.എം കുഞ്ഞമ്മദ് മദനി, കെ.പി മുഹമ്മദ് കല്പറ്റ, കെ.പി അബ്ദുറഹ്‌മാൻ, ഇസ്മാഈൽ കരിയാട്, ഫാസിൽ ആലുക്കൽ, റുഖ്‌സാന വാഴക്കാട്, ജുവൈരിയ എന്നിവർ പ്രസംഗിച്ചു.