പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് പുതിയ കെട്ടിടമായി. മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
മുളിയങ്ങലിൽ ജലസേചന വകുപ്പ് അനുവദിച്ച 18 സെന്റ് സ്ഥലത്ത് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപയും പഞ്ചായത്ത് വിഹിതവുമടക്കം രണ്ടരക്കോടി ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മൂന്നു നിലകളിയായി 11,625 ചതുരശ്ര അടി വിസ്തീർണമുണ്ട് കാര്യാലയത്തിന്.
ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.നളിനി, അഡ്വ.കെ.കെ.രാജൻ, കെ.ടി.ബാലകൃഷ്ണൻ, ശോഭന വൈശാഖ് എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ.ബാലൻ, മണ്ഡലം വികസന മിഷൻ കൺവീനർ എം.കുഞ്ഞമ്മദ്, ഒ.വി.സുധീഷ് കുമാർ, കെ.സിദ്ദിഖ്, സൂരജ് എന്നിവർ പങ്കെടുത്തു.