കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ജില്ലാ ഓഫീസിനു റീത്ത് വച്ച് സമരം.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് സമരം ഉദ്ഘാടനം ചെയ്തു. പരീക്ഷാ തട്ടിപ്പിനെതിരെ യുത്ത് കോൺഗ്രസും കെ.എസ്.യുവും ഇടപെട്ടില്ലായിരുന്നെങ്കിൽ നസീമും ശിവരഞ്ജിത്തും അടക്കമുള്ള ക്രിമിനലുകൾ പൊലീസ് സേനയിൽ എത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമനങ്ങൾ നടത്താതെ ഒട്ടേറെ റാങ്ക് ലിസ്റ്റുകളുടെ സമയപരിധി അവസാനിക്കുമ്പോൾ സർക്കാർ ജോലി എന്ന ആയിരങ്ങളുടെ ജീവിതസ്വപ്നമാണ് ഇല്ലാതാകുന്നത്. പ്രായപരിധി കഴിയുമെന്നിരിക്കെ പലർക്കും ഇനിയൊരു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാനാവില്ല.
സമരം
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ, കെ എസ് യു ജില്ലാ പ്രസിഡന്റ് വി.ടി. നിഹാൽ, സുഫിയാൻ ചെറുവാടി, ബവീഷ് ചേളന്നൂർ, വൈശാഖ് കണ്ണോറ, മുജീബ് പുറായിൽ, എൻ ലബീബ്, അൻഷാദ് അടിവാരം, ജവഹർ പൂമംഗലം, ശ്രീയേഷ് ചെലവൂർ, എം.പി.എ സിദ്ദിഖ്, സുജിത്ത് ഒളവണ്ണ, എസ്.സുനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.