കൽപ്പറ്റ: വയനാട് ജില്ലയുടെ അസിസ്റ്റന്റ് കളക്ടറായി ഡോ.ബൽപ്രീത് സിങ് ചുമതലയേറ്റു. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം പഞ്ചാബ് ബട്ടിന്ദ സ്വദേശിയാണ്. തിങ്കളാഴ്ച്ച രാവിലെ കളക്‌ട്രേറ്റിലെത്തിയ ബൽപ്രീത് സിങ് ജില്ലാകളക്ടർ ഡോ.അദീല അബ്ദുളളയുടെ മുമ്പാകെയാണ് ചുമതലയേറ്റത്. പതിനാല് ദിവസത്തെ ക്വാറന്റീന് ശേഷമാണ് ഇദ്ദേഹം ജില്ലയിലെത്തിയത്.