geetha

പേരാമ്പ്ര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കാൻ അച്ചാർ വിൽക്കുകയാണ് പേരാമ്പ്ര ടൗണിലെ ഗീതാരാധാകൃഷ്ണൻ. കുടുംബശ്രീയിൽ നിന്ന് 6500 രൂപ ലോണെടുത്താണ് അച്ചാർ നിർമ്മാണം. വനിതാ സംഘടനാ പ്രവർത്തകൂടിയായ ഗീത ഭർത്താവ് രാധാകൃഷ്ണന്റെ പിന്തുണയോടെ മൂന്ന് ആഴ്ചയായി പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്തെ ചൈനീസ് മേളയിലാണ് അച്ചാർ വിൽക്കുന്നത്. വെളുത്തുള്ളി, നാരങ്ങ, നെല്ലിക്ക, മാങ്ങ, കാരറ്റ്, പാവയ്ക്ക എന്നിവയുടെ അച്ചാറുകളാണ് വിൽക്കുന്നത്. അച്ചാർ വിറ്റു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഗീത പറഞ്ഞു.