subiksha

കുറ്റ്യാടി: സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നരിപ്പറ്റ പഞ്ചായത്തിലെ എടോനിയിൽ നടന്നു. സുഭിക്ഷ കേരളം ജില്ല ചെയർമാൻ കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശൻ, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, കർഷക സംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റി സെക്രട്ടറി ടി.കെ. മോഹൻദാസ്, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നാരായണി, കൃഷി ഓഫീസർ സുരേഷ് എ.കെ, സുധീഷ് എടോനി എന്നിവർ പങ്കെടുത്തു. കര നെല്ല്, റാഗി, ചോളം, തിന, മത്സ്യം, കപ്പ, വാഴ തുടങ്ങിയവയുടെ കൃഷിയാണ് എടോനിയിൽ ചെയ്യുന്നത്.