വേളം: ബിരിയാണി ചലഞ്ചിലൂടെ എ.ഐ.വൈ.എഫ് വേളം മേഖല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കൈമാറി. 47,820 രൂപയുടെ ചെക്ക് മന്ത്രി ടി.പി. രാമകൃഷ്ണനെ മേഖല സെക്രട്ടറി സി. രജീഷ് ഏൽപ്പിച്ചു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് അഡ്വ. കെ.പി. ബിനൂപ്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ടി. സുരേഷ്, എൻ.പി. സുജിത്, എം.പി. ജയേഷ്, എൻ.കെ. വിപിൻ, എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി അംഗം അഭിനന്ദ് സി എന്നിവർ പങ്കെടുത്തു.