കൽപ്പറ്റ: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുവൈത്തിൽ നിന്ന് ജൂൺ 10 ന് ജില്ലയിലെത്തി വീട്ടിലും 12 മുതൽ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്ന തൊണ്ടർനാട് സ്വദേശിയായ 40 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ രോഗം സ്ഥിരീകരിച്ച് 21 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാൾ ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.