najeeb

താമരശ്ശേരി: പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടിക്കെതിരെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ താമരശ്ശേരി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകൾക്കു മുന്നിൽ പ്രതിഷേധ സംഗമങ്ങൾ നടന്നു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കട്ടിപ്പാറയിൽ നടന്ന പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് അമ്പായത്തോട്, മജീദ് മൗലവി, ഇബ്രാഹിം ഈറക്കൽ, എൻ.പി. കുഞ്ഞാലി, സി.പി. അബ്ദുള്ള, ഷാഫി സക്കരിയ, കെ.വി. അബ്ദുൽ അസീസ്, ഷംസീർ കക്കാട്ടുമ്മൽ, ഷമീർ മോയത്ത്, മുസ്തഫ പീറ്റയിൽ, നാസർ ചമൽ, ഷഫീക്ക് ചിങ്ങണാംപൊയിൽ തുടങ്ങിയവർ സംബന്ധിച്ചു.
താമരശ്ശേരിയിൽ നടന്ന പ്രതിഷേധത്തിൽ പി.പി. ഹാഫിസ് റഹിമാൻ, പി.ടി. ബാപ്പു, എ.കെ. അസീസ്, അഷ്‌റഫ് കോരങ്ങാട്, എം. സുൽഫീക്കർ, ഷംസീർ എടവലം, മജീദ് അരീക്കൻ, സുബൈർ വെഴുപ്പൂർ എന്നിവർ പങ്കെടുത്തു.