ഒാർക്കാട്ടേരി: കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ ഏറാമല സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കായി മാർജിൻ ഫ്രീ സ്‌കൂൾ മാർക്കറ്റ് ആരംഭിച്ചു. ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.കെ. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി.കെ.വിനോദൻ, ഡയറക്ടർമാരായ കെ.കെ. ദിവാകരൻ, തെറ്റത്ത് ജയശ്രീ, പി.ചന്ദ്രൻ, വി.പി.ബാബു എന്നിവർ സംസാരിച്ചു.