കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലയിലെ ഡി.ഡി.ഇ, എ.ഇ.ഒ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. 20നകം മുഴുവൻ ഉപവിദ്യാഭ്യാസ ജില്ലകളിലും പാഠ പുസ്തകങ്ങൾ എത്തിക്കുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ, സെക്രട്ടേറിയറ്റ് അംഗം റഈസ് എന്നിവർ പങ്കെടുത്തു. താമരശ്ശേരി ഡി.ഇ.ഒ ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നുജൈം പി.കെ, നാദാപുരം എ.ഇ.ഒ ഓഫീസ് മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി എന്നിവർ ഉദ്ഘാടനം ചെയ്തു.