പ്രവാസികൾ 3,790
കോഴിക്കോട് : ജില്ലയിൽ ഇന്നലെ പ്രവേശിപ്പിച്ച 534 പേർ ഉൾപ്പെടെ 11,574 പേർ കൊവിഡ് നിരീക്ഷണത്തിൽ. പുതുതായെത്തിയ 28 പേർ ഉൾപ്പെടെ 191 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 108 പേർ മെഡിക്കൽ കോളേജിലും 83 പേർ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. ഇതുവരെ 37,788 പേർ നിരീക്ഷണം പൂർത്തിയാക്കി.
3790 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 451 പേർ കൊവിഡ് കെയർ സെന്ററുകളിലും 3270 പേർ വീടുകളിലും 69 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 70 പേർ ഗർഭിണികളാണ്. ഇതുവരെ 1991 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.