കൊടിയത്തൂർ: കൊവിഡിൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായി. അതെസമയം നാട്ടിൽപോകാത്ത തൊഴിലാളികൾ കൂലി കൂടുതൽ ചോദിക്കുന്നത് വ്യാപകമായിട്ടുണ്ട്. അകാരണമായി പലരും കൂലി വർദ്ധിപ്പിച്ചിരിക്കുകയാണ്. വിലപേശുന്നതായും പരാതിയുണ്ട്. 500 രൂപ കൂലി വാങ്ങിയവർ ഇപ്പോൾ 700 രൂപയാണ് ആവശ്യപ്പെടുന്നത്. കൂടുതൽ തുക നൽകിയില്ലെങ്കിൽ പണിയെടുക്കാനില്ലെന്ന നിലപാടാണ് പലർക്കും. ഏൽപ്പിച്ച ജോലികൾ ചെയ്യാതെ കൂലി വാങ്ങുന്നവരും ഉണ്ട്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഗ്രാമപ്രദേശങ്ങളിൽ പൂർത്തികരിക്കേണ്ട നിർമ്മാണ പ്രവൃത്തികൾ പൂർത്തികരിക്കാനാവാതെ കഷ്ടപ്പെടുകയാണ് കരാറുകാർ.