img202006

മുക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുക്കം സർവീസ് സഹകരണ ബാങ്ക് കരനെൽ കൃഷിക്ക് തുടക്കമിട്ടു. മുത്താലത്ത് ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി. ജില്ലാ പഞ്ചായത്ത് അംഗം സി.കെ കാസിം വിത്തു വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ടി ബാലൻ, സി.ജെ ആന്റണി,എം.ടി.അഷ്റഫ്, അബ്ദുൽ ഹമീദ് , ഗിരിജ, കൃഷി ഓഫീസർ ഡോ. പ്രിയമോഹൻ, ടി.കെ ഷറഫുദ്ദീൻ, എ.എം അബ്ദുള്ള, ഒ.കെ ബൈജു, മുനീർ മുത്താലം, എൻ. വി. ഷാജൻ, വി.എ.നൗഷാദ്, ദാവൂദ് മുത്താലം, ബാങ്ക് സെക്രട്ടറി ഇൻ ചാർജ്ജ് എ.പി. മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.