മാവൂർ: എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയന്റെ നേതൃത്വത്തിൽ മാവൂർ ശാഖയിലെ കുടുംബങ്ങൾക്കായി ഭക്ഷ്യക്കിറ്റുകൾ നൽകി. യൂണിയൻ പ്രസിഡന്റ് പി.സി. അശോകൻ മാവൂർ ശാഖാ പ്രസിഡന്റ് ശിവാനന്ദന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലർ സരേശൻ കുറ്റിക്കാട്ടൂർ, ശിവദാസൻ മാവൂർ, ഹരിദാസൻ കെ.പി വെള്ളിപറമ്പ്, മാവൂർ ശാഖാ സെക്രട്ടറി സത്യൻ, സുനി മാവൂർ എന്നിവർ പങ്കെടുത്തു.