കോഴിക്കോട്: പ്രവാസികളോടുള്ള സംസ്ഥാന സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം തീർത്തു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എ സഫറി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.കെ ഹംസ സ്വാഗവും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.വി മുഹമ്മദ് ഷൗലിക് നന്ദിയും പറഞ്ഞു.ഇല്ല്യാസ് പി.പി, കുനിയിൽ മജീദ്, ചോലക്കൽ അബൂബക്കർ, കെ.പി അബ്ദു, കരീം.എം. കെ, നാസർ. വി. ടി, സാലിം. പി. കെ
എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.