പയ്യോളി: പയ്യോളി നഗരസഭയിലെ 31, 33 തീരദേശ വാർഡുകളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യപ്രവത്തകർ പ്രതിരോധ പ്രവർത്തനംഊർജ്ജിതമാക്കി. ഇതുവരെ നാല് പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ഇന്നലെ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ വീടുകളിൽ ചികിത്സയിലാണ്. മറ്റ് രണ്ടു പേർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലത്ത് ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരുമുൾപ്പെടെയുള്ള സംഘം ഗൃഹസന്ദർശനം നടത്തി. ഉറവിടനശീകരണം, ഡെങ്കിപ്പനി ബോധവത്കരണം ലഘുലേഖ വിതരണം, ഫോഗിംഗ് എന്നിവ നടത്തി.
രോഗ പ്രതിരോധത്തിന് കെ.പി. സബിത, വി.വി. അനിത, കെ.കെ. വിജയൻ, ടി.കെ. അശോകൻ, ജിനി ബിയർലി എന്നിവർ നേതൃത്വം നൽകി. പയ്യോളിയിൽ കൊതുക് നശീകരണത്തിനായി ഫോഗിംഗ് നടത്തുന്നുണ്ട്.